ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

വലിയകുളങ്ങര മുസ്‌ലിം എൽ.പി സ്‌കൂളിൽ ( ഇപ്പോൾ ഗവേൺമെന്റ് എൽ.പി സ്‌കൂൾ) പ്രാഥമിക വിദ്യാഭ്യാസം. പ്രധാന അദ്ധ്യാപകൻ വേലായുധൻപിള്ള സാർ. വിശേഷ ദിവസങ്ങളിൽ അദ്ദേഹം കുട്ടികളെ കളികളിലും മത്സരങ്ങളിലും പങ്കെടുപ്പിച്ചിരുന്നു. ശങ്കരൻകുട്ടിയിൽ കലാമുകുളങ്ങൾ വിരിയുന്നതിന്റെ രഹസ്യം അദ്ധ്യാപകൻ ശ്രദ്ധിച്ചു തുടങ്ങി.നാലാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും സ്‌കൂളിലെ മിക്ക കലാപരിപാടികളിലേയും മുഖ്യ വേഷക്കാരൻ ശങ്കരൻകുട്ടിയായി. പാഠപുസ്തകത്തിലെ 'ദുർവ്വാസാവിന്റെ ഭിക്ഷ' എന്ന പാഠഭാഗം നാടകമാക്കി കുട്ടികളെക്കൊണ്ട് കളിപ്പിച്ചു.ദുർവ്വാസാവിന്റെ വേഷം കെട്ടിയതു ശങ്കരൻകുട്ടി. വെളുത്തു തുടുത്തു സുന്ദരനായ ശങ്കരൻകുട്ടിയുടെ ആംഗ്യവും ഭാവവുമെല്ലാം അദ്ധ്യാപകരെയും കൂട്ടുകാരേയും സന്തോഷിപ്പിച്ചു .അവർ കുട്ടിയെ അഭിനന്ദിച്ചു.ഈ അനുഭവം ശങ്കരൻകുട്ടിയുടെ മനസ്സിൽ ഒളിഞ്ഞുകിടന്ന കഥകളി മോഹം കലശലാക്കി.

ശങ്കരൻകുട്ടിയുടെ വീടിനു മുൻപിൽ വലിയകുളങ്ങര ദേവീക്ഷേത്രം.മുപ്പത്തി രണ്ടു കോൽ വരെ ഉയരമുള്ള കെട്ടു കുതിരയെ വയലോരത്തെ ശർക്കരമാവിൻ ചുവട്ടിൽ കെട്ടി ഉയർത്തി താള - മേള - വാദ്യ - ഘോഷങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച്, കെട്ടുകാഴ്ച ഉത്സവം കൊണ്ടാടിയിരുന്ന ഓണാട്ടുകരയിലെ പ്രശസ്തമായ ദുർഗ്ഗ - ഭദ്ര ഭഗവതി ക്ഷേത്രം. അന്ന് അവിടെ ആണ്ടിൽ അഞ്ചാറു കഥകളിയെങ്കിലും ആടാറുണ്ട്.

കാരണവർ അച്ഛനെ വരുത്തി വിവരമറിയിച്ചു. കര പ്രമാണിയും കലാസ്നേഹിയുമായ കാരണവർ ഉറപ്പു നൽകി. " കുട്ടി ഇവിടെ നിൽക്കട്ടെ എല്ലാം ശരിയാകും". മനസ്സില്ലാമനസ്സോടെ അച്ഛൻ വീട്ടിലേക്ക് മടങ്ങി. ശങ്കരൻകുട്ടിയുടെ സ്കൂളും മുടങ്ങി.