ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

ഗുരുഗോപിനാഥ് രൂപകല്പന ചെയ്ത കേരള നടനത്തിന്റെ ആദ്യകാല പ്രയോക്താക്കളിൽ പ്രമുഖനും പ്രചാരകനും. കേരള നടനത്തെ മുഖ്യ ധാരയിൽ എത്തിക്കാൻ നിർണ്ണായക പങ്കു വഹിച്ചു. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഒരു പവൻ പുരസ്കാരം ഏർപ്പെടുത്തി കേരള നടനത്തെ പ്രോത്സാഹിപ്പിച്ചു. കഥകളിനടൻ, നർത്തകൻ, നൃത്തസംവിധായകൻ,കവി, നോവലിസ്റ്റ്, നാടകകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ വ്യാപരിച്ച എഴുപത്തിയഞ്ചു വർഷക്കാലത്തെ കല-സാഹിത്യ-സാംസ്കാരിക ജീവിതത്തിന്റെ അനുഭവ സമ്പത്തുള്ള സകലകലാവല്ലഭൻ നാട്യാചാര്യൻ ഓച്ചിറ ശങ്കരൻകുട്ടി( Oachira P. R. Sankarankutty).

കവി എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ഓച്ചിറ പി.ആർ ശങ്കരൻകുട്ടിയുടെ കവിതകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആദ്യ പുറങ്ങളിൽ തന്നെ പ്രസിദ്ധീകരിച്ചു വരികയായിരുന്നു പതിവ് .കഥകളി(ലേഖനം),വിധിവൈചിത്ര്യം അഥവാ വിജയൻ എന്ന നാടകീയ ഗാനകാവ്യം, കാത്തിരുപ്പ്, അർപ്പണം എന്നീ കവിതാസമാഹാരങ്ങളും ജനപ്രീയങ്ങളായ നിരവധി ഭക്തി ഗാനങ്ങളും കീർത്തനങ്ങളും ഓച്ചിറ ശങ്കരൻകുട്ടി രചിച്ചു.

' ആഭിജാത്യ വിഷപ്പാമ്പ് ', 'ഉണ്മക്കൊരുമ്മ', 'വാത്സല്യമുള്ള കാന്താരി', 'ശാസ്ത്രം ജയിച്ചു പക്ഷെ ', 'ഞാൻ കണ്ട കേരളം', 'ഉണരുന്ന കർഷകൻ ' എന്നീ കവിതകൾ ജന ശ്രദ്ധ നേടിയവയാണ്.navodhana narthakan

നവോത്ഥാന നർത്തകൻ

അടിച്ചമർത്തലിന്റെയും അനാചാരങ്ങളുടെയും പഴയ കാലത്ത്, കലയും സാഹിത്യവും സാമൂഹിക മാറ്റത്തിന്റെ ആയുധമാക്കി, നവോത്ഥാന പ്രസ്ഥാനത്തിന് പുതിയ പ്രവർത്തന ശൈലി വിളംബരം ചെയ്യുന്ന നൃത്ത ശിൽപ്പങ്ങൾ അരങ്ങിലെത്തിച്ച ഓച്ചിറ ശങ്കരൻകുട്ടി കലാവിപ്ലവത്തിന് തിരികൊളുത്തി.

പൊൻകുന്നം ആര്യ കലാനിലയത്തിന്റെ നൃത്ത അദ്ധ്യാപകനായിരിക്കെ (1954-56),ഓച്ചിറ ശങ്കരൻകുട്ടി എഴുതിയ "മനുഷ്യൻ മുന്നേറുന്നു " എന്ന സാമൂഹ്യ നാടകം, നൃത്തനാടകമാക്കി കുട്ടികളുടെ അരങ്ങേറ്റം നടത്തി. അക്കാലത്ത് പുരാണ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നൃത്തനാടകങ്ങൾ ഉണ്ടായിരുന്നെങ്കിലും, നാട്ടിൽ നടമാടിയിരുന്ന ഉച്ചനീചത്വത്തിനും മറ്റു അനാചാരങ്ങൾക്കുമെതിരെ, സാമൂഹിക നാടകം എഴുതി, നൃത്തനാടകമാക്കി രംഗാവിഷ്കാരം ചെയ്ത് സാമൂഹിക വിപ്ലവം അരങ്ങിൽ എത്തിച്ചത് അന്ന് ആദ്യമായിരുന്നു. ജന്മി കുടിയാൻ വ്യവസ്ഥിതിക്കെതിരെ എഴുതിയ ആഭിജാത്യ വിഷപ്പാമ്പ്(1949) എന്ന കവിത നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതായും വന്നു.1950-കളിൽ നവോത്ഥാന പ്രവർത്തനങ്ങൾക്കുവേണ്ടി എഴുതിയ ഐക്യ മുന്നണി(1950),മനുഷ്യത്വം(1951),മനുഷ്യൻ മുന്നേറുന്നു(1952), തിരിച്ചടി(1953) എന്നീ സാമൂഹ്യ നാടകങ്ങൾ,ഓച്ചിറ എൻ,എസ് പണിക്കരുടെ സഹായത്തോടെ രംഗാവിഷ്കാരം നടത്തി നിരവധി പീഡനങ്ങളും ത്യാഗങ്ങളും സഹിച്ചു.

സാമൂഹിക പിന്നോക്കാവസ്ഥക്കെതിരെ നാട്ടിൽ അവബോധം വളർത്താൻ ഓച്ചിറ ശങ്കരൻകുട്ടിയും കൂട്ടുകാരും ചേർന്ന് 1946- ൽ ചങ്ങൻകുളങ്ങരയിൽ ചലനം വായന ശാല തുടങ്ങി.1955 ന്റെ അവസാനത്തോടെ വള്ളത്തോൾ നാരായണമേനോൻ ചലനം വായന ശാലയെ ഐക്യകേരള ഗ്രന്ഥശാല & വായനശാലയായി പുനർ നാമകരണം ചെയ്തു.

അന്ത്യംവരെ സമത്വത്തിന്റെ സന്ദേശവാഹകനായിരുന്നു നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടി.

സമാനതകളില്ലാത്ത സാംസ്കാരിക പൈതൃകം ബാക്കിവെച്ച സകലകലാവല്ലഭനു 2013 മെയ് 16 വ്യാഴാഴ്ച്ച മലയാളം യാത്രാ മൊഴി നൽകി.navodhana narthakan

ഭക്തി ശ്രീമാൻ

സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ പടപൊരുതിയിരുന്ന നവോത്ഥാന നർത്തകൻ എന്നും ആചാര സംരക്ഷണത്തിന്റെ പ്രചാരകനായി നിലകൊണ്ട മഹത് വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു.

ജനപ്രീയങ്ങളായ നിരവധി ഭക്തി ഗാനങ്ങളും കീർത്തനങ്ങളും രചിച്ച ഓച്ചിറ ശങ്കരൻകുട്ടിയുടെ ആറ്റുകാൽ ഭഗവതി സ്തോത്രങ്ങൾ , ആറ്റുകാൽ അംബാ പ്രസാദം മാസികയുടെ തുടർ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു.Oachira Sankarankutty Navodhana narthakan

.