ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

1945ൽ നിർമ്മാണം ആരംഭിച്ച "ചന്ദ്രലേഖ” എന്ന ബൃഹത്തായ സിനിമയുടെ ക്ലൈമാക്സിൽ അവതരിപ്പിക്കാനുള്ള "ഡ്രം ഡാൻസ്” എന്ന നൃത്തരംഗത്തിലേക്കു ശങ്കരൻ കുട്ടിയെ തിരഞ്ഞെടുത്തു. അങ്ങനെ നൃത്തം പഠിക്കാൻ മദ്രാസ്സിലെത്തിയ ഓച്ചിറ ശങ്കരൻകുട്ടിക്ക് സിനിമയിൽ ചേരാനും അവിടെത്തന്നെ നൃത്തം പരിശീലിക്കാനും അവസരം കിട്ടി. 1947 അവസാനം ചന്ദ്രലേഖ,തമിഴിലും ഹിന്ദിയിലും ഒരേസമയം പ്രദർശനം ആരംഭിച്ച് ജെമിനി സ്റ്റുഡിയോ വൻ സാമ്പത്തികനേട്ടം കൈവരിച്ചു. പിന്നീടിറങ്ങിയ മങ്കമ്മാ ശപഥത്തിലും മറ്റുചില ജെമിനി ചിത്രങ്ങളിലും ഓച്ചിറ ശങ്കരൻകുട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹിമാലയൻ താഴ്‌വരയിലെ അൽമോറ ആയിരുന്നു 1938ൽ സ്ഥാപിതമായ ഉദയശങ്കർ ഇന്ത്യ കൾച്ചറൽ സെന്ററിന്റെ ആസ്ഥാനം. മഹാനടൻ ശങ്കരൻ നമ്പൂതിരി (1881-1943)യെ ഗുരുവായി വരിച്ച് അൽമോറയിൽ താമസിപ്പിച്ച് ഉദയശങ്കർ കഥകളി അഭ്യസിച്ചു. 1960ൽ പ്രവർത്തനമണ്ഡലം അൽമോറയിൽനിന്ന് കൽക്കട്ടയിലേക്ക് മാറ്റുകയായിരുന്നു.

1962 ൻ്റെ ഒടുവിൽ അനാരോഗ്യംമൂലം ഉദയശങ്കറിനോട് വിടചൊല്ലി ഓച്ചിറ ശങ്കരൻകുട്ടി ജന്മനാട്ടിൽ തിരിച്ചെത്തി.